adimage

2026-07-22T05:32:00

#Peravoor #Muringodi #Nambiyode #Well Rescue

പേരാവൂർ: മുരിങ്ങോടി നമ്പിയോട് വയൽപ്പീടികയിൽ കിണറ്റിൽ വീണ യുവതിയെ പേരാവൂർ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി.

ഷഫീന (36) ആണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം.

അഗ്നിരക്ഷാ സേന എത്തുന്നതിന് മുമ്പ് സിവിൽ ഡിഫൻസ് വോളന്റിയർമാരായ

മിറാജ്, നൗഷീർ, സലീം എന്നിവർ കിണറ്റിൽ വെള്ളത്തിൽ മുങ്ങാതെ യുവതിയെ സംരക്ഷിച്ചു നിർത്തി.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ. ഷിജുവിന്റെ നേതൃത്വത്തിൽ സുനി

ജോർജ്, സി. പി. വിജേഷ്, സി. വിജിത്, കെ. വിനോയ്, കെ. എ. സിജു, പ്രിയേഷ്

സോൾവിൻ, മിഥുൻ മോഹൻ, സജേഷ് നാമത്ത് എന്നിവർ അടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

സമയബന്ധിതമായ ഇടപെടൽ മൂലം വലിയ അപകടം ഒഴിവായി.

Content Highlight: Woman Rescued from Well in Peravoor by Fire and Rescue Team

#Peravoor #Muringodi #Nambiyode #Well Rescue

Next TV

adimage
Top Stories










adimage adimage
GCC News






adimage adimage adimage